കേരളത്തിൽ വരുന്നു ലോഡ്‌ഷെഡിംഗ്, അടുത്തവർഷം ഏർപ്പെടുത്തുമെന്ന് കെ. എസ്. ഇ.ബി

  • Home-FINAL
  • Business & Strategy
  • കേരളത്തിൽ വരുന്നു ലോഡ്‌ഷെഡിംഗ്, അടുത്തവർഷം ഏർപ്പെടുത്തുമെന്ന് കെ. എസ്. ഇ.ബി

കേരളത്തിൽ വരുന്നു ലോഡ്‌ഷെഡിംഗ്, അടുത്തവർഷം ഏർപ്പെടുത്തുമെന്ന് കെ. എസ്. ഇ.ബി


തിരുവനന്തപുരം: വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ലെങ്കിൽ 2026 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ലോഡ്‌ഷെഡിങ് വേണ്ടി വരുമെന്ന് കെഎസ്ഇബി. വേനലിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ നിലവിൽ മറ്റു മാർഗങ്ങളില്ല. നിയമസഭാ തിരഞ്ഞെടുപ്പും പരീക്ഷകളും നടക്കുന്ന കാലമായതിനാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അതിനാലാണു ഹ്രസ്വകാല കരാറുകൾ വേണ്ടിവരുന്നതെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം.

 

ഇക്കൊല്ലം സെപ്റ്റംബറിനും 2026 മേയ് 15 നുമിടയിൽ ജനുവരിയും ഫെബ്രുവരിയും ഒഴികെയുള്ള ആറര മാസത്തേക്ക് ഏകദേശം 684 കോടി രൂപ ചെലവിൽ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങുമ്പോൾ അതിന്റെ മൂന്നിലൊന്നിൽ കൂടുതലും (245 കോടി) ചെലവഴിക്കുന്നത് ഏപ്രിലിലേക്കു മാത്രമാണെന്നു കമ്മിഷൻ കണ്ടെത്തി. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് 2024ൽ കെഎസ്ഇബി കണക്കാക്കിയതിനെക്കാൾ 9-10% കുറച്ചു വൈദ്യുതിയേ യഥാർഥത്തിൽ വേണ്ടിവന്നുള്ളൂ.

അതിനാൽ, അടുത്ത ഏപ്രിൽ- മേയ് കാലത്തെ ആവശ്യകത യാഥാർഥ്യബോധത്തോടെ വിലയിരുത്തിയ ശേഷം എത്ര വാങ്ങേണ്ടി വരുമെന്നു വ്യക്തമായ കണക്കുകൾ സഹിതം ഒരു മാസത്തിനകം അറിയിക്കാൻ റഗുലേറ്ററി കമ്മിഷൻ നിർദേശിച്ചു.

Leave A Comment