സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; കെഎസ്ആർടിസി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

  • Home-FINAL
  • Kerala
  • സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; കെഎസ്ആർടിസി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; കെഎസ്ആർടിസി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി


ന്യൂഡൽഹി: സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. സുപ്രീം കോടതി വിധി കെഎസ്ആർടിസിക്ക് കോടികളുടെ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കും.

വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും കെഎസ്ആർടിസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷമ ബത്ത വിതരണം നയപരമായ വിഷയമാണെന്നും അതിൽ തീരുമാനം എടുക്കാൻ കെഎസ്ആർടിസിക്ക് അധികാരം ഉണ്ടെന്നും ആയിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം.

Leave A Comment