കാരുണ്യതീരം ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു.

  • Home page
  • Business & Strategy
  • കാരുണ്യതീരം ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു.

കാരുണ്യതീരം ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു.


ചുരുങ്ങിയ കാലയളവിൽ ബഹ്‌റൈനിൽ അറിയപ്പെടുന്ന സംഘടനയായി വളർന്നു വന്ന കാരുണ്യതീരം ബഹ്‌റൈൻ കഴിഞ്ഞ ദിവസം കലവറ പാർട്ടി ഹാളിൽ വെച്ച് (“ഓണപ്പുലരി 2026”)ഓണാഘോഷ പരിപാടിയും, ഓണസദ്യയും സംഘടിപ്പിച്ചു.ചടങ്ങിൽ BMC ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ,സുധീർ തിരുന്നലത്തു, കാത്തു സച്ചിദേവ്, ഫിറോസ് എന്നിവർ മുഘ്യ അഥിതികളായി പങ്കെടുത്തു.സെക്രട്ടറി ദേവി ദിവ്യ സ്വാഗതം ആശംസിച്ചു. ആക്ടിങ് പ്രസിഡന്റ്‌ സുനീഷ് M. S സംഘടനാ പ്രവർത്തനങ്ങളെ പറ്റി വിശതീകരിച്ചു.തുടർന്ന് നടന്ന ഓണാഘോഷ പരിപാടികൾക്ക് എന്റൈർറ്റൈമെന്റ് സെക്രട്ടറി മായ അച്ചു, ഷാജി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ബഹ്‌റൈനിലെ നിരവധി സംഘടനാ പ്രവർത്തകർ ചടങ്ങിൽ സന്നിഹിതരായിരുന്നു.രക്ഷധികാരി ഹമീദ് ഓണസന്നേശവും, സംഘടനയുടെ ഇപ്പോഴത്തെ വളർച്ചയെപറ്റിയും വിവരിച്ചു.ജോയിന്റ് സെക്രട്ടറി വിമല, ചാരിറ്റി സെക്രട്ടറി ഷ റഫ്അലി ട്രഷറര്‍ ദിൽജിത്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ നൗഷാദ്, ഷൈലജൻ,ഷംല നസീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ച് ആശംസകൾ അറിയിച്ചു.

Leave A Comment