ബഹ്റൈന് ലാല്കെയേഴ്സ് ലോകതൊഴിലാളി ദിനം സല്മാബാദിലെ ലേബര് ക്യാംപില് തൊഴിലാളികളോടൊപ്പം ആഘോഷിച്ചു.അറുപതോളം തൊഴിലാളികള് വരുന്ന രണ്ട് ക്യാമ്പുകളിലും ഭക്ഷണ സാധനങ്ങൾ ഉൾപ്പെട്ട ഡ്രൈ ഫുഡ് കിറ്റുകൾ കൈമാറി.ലാൽ കെയേഴ്സ് ബഹ്റൈൻ കോ ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില് നടന്ന പരിപാടികളില് പ്രസിഡണ്ട് എഫ്.എം.ഫൈസല് മെയ്ദിനസന്ദേശം നല്കി. സെക്രട്ടറി ഷൈജു കമ്പ്രത്ത് സ്വാഗതവും ട്രഷറര് അരുണ് ജി നെയ്യാർ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അരുൺ തൈക്കാട്ടിൽ, നന്ദൻ, ജെയ്സൺ, നിധിൻ തമ്പി, അഖിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

