നവകേരളത്തിനായി പുതിയ പദ്ധതികളുമായി എൽഡിഎഫ്‌ പ്രകടനപത്രിക പ്രകാശനം ചെയ്‌തു

  • Home-FINAL
  • Business & Strategy
  • നവകേരളത്തിനായി പുതിയ പദ്ധതികളുമായി എൽഡിഎഫ്‌ പ്രകടനപത്രിക പ്രകാശനം ചെയ്‌തു

നവകേരളത്തിനായി പുതിയ പദ്ധതികളുമായി എൽഡിഎഫ്‌ പ്രകടനപത്രിക പ്രകാശനം ചെയ്‌തു


കോഴിക്കോട്‌: നവകേരള പൂർത്തീകരണത്തിനായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച്‌ എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്‌തു. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടർച്ചക്കുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ്‌ പ്രകടന പത്രികയിലുള്ളത്‌. കോഴിക്കോട്‌ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രിക പ്രകാശനം നിർവഹിച്ചു. എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ നേതാവ്‌ കെ പ്രകാശ്‌ബാബു, കെ കൃഷ്‌ണൽകുട്ടി, എ കെ ശശീന്ദ്രൻ, സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം തുടങ്ങിയവർ പങ്കെടുത്തു. വികസനം, ക്ഷേമം എന്നിവക്കു പുറമെ നവലോകത്തെ അഭിമുഖീകരിക്കാൻ പുതിയ തലമുറയെ പ്രാപ്‌തരാക്കുന്നതിനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ട്‌. അഞ്ച്‌ വർഷം കൊണ്ട്‌ കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റുമെന്ന്‌ പ്രകടനപത്രിക പറയുന്നു. വിലക്കയറ്റം തടയും, മത്സ്യത്തൊഴിലാളികളു‌ടു മക്കൾക്ക്‌ ഉറപ്പ്‌ വരുത്തും, കെഎസ്‌ആർടിസിയെ ലാഭത്തിലാക്കും, ജലഗതാഗതവും വാട്ടർ മെട്രോയും ശക്തിപ്പെടുത്തും നവകേരളത്തിന്‌ ജനകീയാസ‍ൂത്രണ കാമ്പയിൻ, പവർകട്ടില്ലാത്ത കേരളം, ഡിസൈൻഡ്‌ സ്‌മാർട്ട്‌ റോഡുകൾ, അതിവേഗ റെയിൽപാതയും റെയിൽ ഗതാഗത ശൃംഖലയും, താങ്ങുവില വർധന, പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, തോട്ടവിളകൾക്ക്‌ പുതിയ കർമ പരിപാടി, പൊതുമേഖലയെ വിപുലപ്പെടുത്തൽ, ടൂറിസം വളർച്ച, മിഷൻ100000, മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കൽ തുടങ്ങിയ ഒട്ടേറെ പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ട്‌.

കഴിഞ്ഞ പത്ത്‌ വർഷംകൊണ്ട്‌ കേരളത്തിന്‌ വിവിധ മേഖലകളിൽ ലഭിച്ച അംഗീകാരങ്ങളും പരാമർശിചച. അതിദാരിദ്ര്യ നിർമാർജനം, സാമൂഹ്യ സുരക്ഷ, ദുരന്ത നിവാരണവും പുനരധിവാസവും പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഹരിത കേരളം, സദ്‌ഭരണം, വികേന്ദ്രീകരണം, സ്‌ത്രീ തുല്യത, പശ്ചാത്തല മേഖലയിലെ കുതിപ്പ്‌, ഉന്നത വിദ്യാഭ്യാസ പുന:സംഘടനം, വ്യവസായ സ‍ൗഹൃദം, ഐടി, ടൂറിസം, തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾക്ക്‌ കൂടുതൽ കുതിപ്പേകുന്ന പ്രഖ്യാപനങ്ങളാണ്‌ പ്രകടനപത്രികയിലുള്ളത്‌. മതനിരപേക്ഷതയിൽ ഉ‍ൗന്നിയും കേന്ദ്ര അവഗണനയോടുള്ള പ്രതിരോധവും കൂടിയാണ്‌ എൽഡിഎഫ്‌ ജനസമക്ഷം വച്ച പ്രകടന പത്രിക.

Leave A Comment