ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് തങ്ങളുടെ ആറാം വാർഷികത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷമായി സംഘടിപ്പിച്ചു.കൂടാതെ ബഹ്‌റൈനിലുടനീളമുള്ള താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. വാർഷികാഘോഷത്തിന്റെ സമാപന ചടങ്ങ് ആൻഡലസ് ഗാർഡനിൽ നടന്നു. മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ, വാട്ടർ ബോട്ടിലുകൾ, വിതരണം ചെയ്തു.അഹ്ലിയ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. സുബ്രഹ്മണ്യം, പ്രശസ്ത വ്ളോഗർ ജെസ്ന, ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഫസലുർ റഹ്മാൻ, ആയിഷ നിഹാര, ആമിന സുലൈഹ എന്നിവർ വിതരണത്തിൽ പങ്കെടുത്തു

