ഇന്ത്യയിൽ പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 65 രൂപ വരെ വർദ്ധന

  • Home page
  • India
  • ഇന്ത്യയിൽ പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 65 രൂപ വരെ വർദ്ധന

ഇന്ത്യയിൽ പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 65 രൂപ വരെ വർദ്ധന


ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇരുട്ടടിയായി പാചകവാതക വില വർദ്ധനവ്. വാണിജ്യ സിലിണ്ടറിന് 62-65 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില കൊച്ചിയിൽ 2,828 രൂപയായി. കോഴിക്കോട്ട് 2,860.05 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ്. ഡൽഹിയിൽ 62.50 രൂപ വർദ്ധിച്ച് 2,810 രൂപയായി.

ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് തിരുവനന്തപുരത്ത് 951 രൂപയാണ്. കൊച്ചിയിൽ 949 രൂപയും കോഴിക്കോട് 950.05 രൂപയുമാണ്.

Leave A Comment