തിരുവനന്തപുരം: മുതിർന്ന മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.
ബോർഡ്, കോർപറേഷൻ വിഭജനം വൈകുന്നതിനിടയിലാണ് എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകാനുള്ള തീരുമാനമുണ്ടായത്. ലീഗുമായി നടത്തിയ പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.
ഭരണനിർവഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാർശകൾ നൽകുകയാണ് കമ്മിഷന്റെ ചുമതല. വി.എസ്. അച്യുതാനന്ദനായിരുന്നു മുൻ കമ്മിഷന്‍റെ അധ്യക്ഷൻ.
