മാതാ അമൃതാനന്ദമയി സേവാ സമിതി (MASS) ബഹ്റൈൻ സംഘടിപ്പിക്കുന്ന 12-ാമത് കർക്കിടക വാവ് ബലിയും പിതൃതർപ്പണ ചടങ്ങും

  • Home page
  • Business & Strategy
  • മാതാ അമൃതാനന്ദമയി സേവാ സമിതി (MASS) ബഹ്റൈൻ സംഘടിപ്പിക്കുന്ന 12-ാമത് കർക്കിടക വാവ് ബലിയും പിതൃതർപ്പണ ചടങ്ങും

മാതാ അമൃതാനന്ദമയി സേവാ സമിതി (MASS) ബഹ്റൈൻ സംഘടിപ്പിക്കുന്ന 12-ാമത് കർക്കിടക വാവ് ബലിയും പിതൃതർപ്പണ ചടങ്ങും


മാതാ അമൃതാനന്ദമയി സേവാ സമിതി (MASS) ബഹ്റൈൻ, പൂർവ്വികരെ സ്മരിച്ച് പിതൃകർമ്മങ്ങൾ നിർവഹിക്കുന്നതിനുള്ള വിശുദ്ധമായ കർക്കിടക വാവ് ബലി (പിതൃതർപ്പണം) ചടങ്ങ് ഈ വർഷവും ഭക്തിപൂർവ്വം സംഘടിപ്പിക്കുന്നു. കഴിഞ്ഞ 12 വർഷമായി തുടർച്ചയായി MASS ബഹ്റൈൻ ഈ പുണ്യകർമ്മം നടത്തി വരികയാണ്.

ഈ വർഷത്തെ കർക്കിടക വാവ് ബലി 2026 ആഗസ്റ്റ് 12-ാം തീയതി (ബുധനാഴ്ച) പുലർച്ചെ 4.00 മണി മുതൽ 6.00 മണി വരെ നടക്കും.ബഹ്റൈനിലെ ഹിന്ദു സമൂഹത്തിന് അവരുടെ പൂർവ്വികരെ ആദരിച്ച് വൈദികാചാരപ്രകാരം പിതൃതർപ്പണ ചടങ്ങുകൾ നിർവഹിക്കുന്നതിനുള്ള ആത്മീയ വേദിയായി MASS കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി സേവനം അനുഷ്ഠിച്ചു വരികയാണ്. പൂർവ്വികരുടെ അനുഗ്രഹം പ്രാപിക്കാനും കുടുംബത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി ഈ വിശുദ്ധ ചടങ്ങിൽ ഭക്തജനങ്ങൾ പങ്കുചേരുന്നു.

മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ് ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തജനങ്ങളും മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കു മാത്രമേ പിതൃതർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.സൗകര്യപ്രദവും ക്രമബദ്ധവുമായി ചടങ്ങുകൾ നടത്തുന്നതിനായി ഓരോ കുടുംബത്തിനും പ്രത്യേക സമയക്രമം അനുവദിക്കുന്നതാണ്.

രജിസ്ട്രേഷൻ സമയത്ത് നൽകേണ്ട വിവരങ്ങൾ:

പങ്കെടുക്കുന്ന എല്ലാവരുടെയും പൂർണ്ണ പേര്,ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ,പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സമയക്രമം (Time Slot)

ലഭ്യമായ സമയക്രമങ്ങൾ
🕓 4:00 AM
🕟 4:30 AM
🕔 5:00 AM
🕠 5:30 AM

രജിസ്ട്രേഷൻ ലിങ്ക്
🔗 https://tinyurl.com/massvavubali

WhatsApp രജിസ്ട്രേഷൻ​ : (+973) 39339818​ , 34143147​ , 33979494​ , 35039167​ , 39461746

Leave A Comment