ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം മൈത്രി ബഹ്റൈന്റെ നേതൃത്വത്തിൽ ട്യൂബ്ലി ലേബർ ക്യാമ്പിൽ സംഘടിപ്പിച്ചു.മൈത്രി ബഹ്റൈൻ പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും പൊതുപ്രവർത്തകനുമായ എബ്രഹാം ജോൺ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും പൊതുപ്രവർത്തകനുമായ ഇ.വി. രാജീവൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിനായി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികളെ ചടങ്ങിൽ അനുസ്മരിച്ചു. അവരുടെ ത്യാഗവും പോരാട്ടവും പുതുതലമുറയ്ക്ക് എന്നും പ്രചോദനമായിരിക്കണമെന്ന് ചടങ്ങിൽ ഓർമ്മിപ്പിച്ചു.മൈത്രി ബഹ്റൈൻ ചീഫ് കോ-ഓർഡിനേറ്റർ സുനിൽ ബാബു പരിപാടി നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജോയിന്റ് സെക്രട്ടറി ഷബീർ ക്ലാപ്പന, എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ, നൗഷാദ് തയ്യിൽ, അൻസാർ തേവലക്കര, അംഗങ്ങളായ നസറുള്ള നൗഷാദ്, സഹദ് സലിം, മുഹമ്മദ് ഇർഫാൻ, ജമാൽ കോയിവിള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്കായി നടത്തിയ ഭക്ഷണ വിതരണം സ്വാതന്ത്ര്യദിനാഘോഷത്തിന് കൂടുതൽ ഹൃദയസ്പർശിയായ നിറം പകർന്നു.മൈത്രി ബഹ്റൈൻ ട്രഷറർ അബ്ദുൾ ബാരി നന്ദി രേഖപ്പെടുത്തിയതോടെ പരിപാടി സമാപിച്ചു.
