MCMA മുൻ പ്രസിഡന്റും നിലവിൽ മുഖ്യ രക്ഷാദികാരിയുമായ യൂസഫ് മമ്പാട്ട്മൂലക്ക് യാത്രയയപ്പ് നൽകി

  • Home-FINAL
  • Business & Strategy
  • MCMA മുൻ പ്രസിഡന്റും നിലവിൽ മുഖ്യ രക്ഷാദികാരിയുമായ യൂസഫ് മമ്പാട്ട്മൂലക്ക് യാത്രയയപ്പ് നൽകി

MCMA മുൻ പ്രസിഡന്റും നിലവിൽ മുഖ്യ രക്ഷാദികാരിയുമായ യൂസഫ് മമ്പാട്ട്മൂലക്ക് യാത്രയയപ്പ് നൽകി


ദീർഘകാലം മനാമ സെന്റർ മാർക്കറ്റിലെ കച്ചവടക്കാരനും,MCMA മുൻ പ്രസിഡന്റും നിലവിൽ മുഖ്യ രക്ഷാദികാരിയുമായ യൂസഫ് മമ്പാട്ട്മൂലക്ക് WE 12 ഇന്റർ നേഷനൽ ഗ്രൂപ്പ് കമ്പനി ബഹ്റൈൻ യാത്രയപ്പ് നൽകിയത്. പവിത്രമാക്കപ്പെട്ട ഹജ്ജ് നിർവഹണത്തിനാണ് യൂസഫ് മമ്പാട്ട് മൂല നാട്ടിലെക്ക് പോകുന്നത് കമ്പനി ചെയർമാൻ റഹിം ബാവ കുഞ്ഞിന്റെയും വൈസ് ചെയർമാൻ മുഹമ്മദ് റാഫിയുടെയും അഭാവത്തിൽ അസീസ് പേരാമ്പ്ര സ്വാഗതം പറഞ്ഞ യോഗത്തിൽ സമദ് പത്തനാപുരം അദ്യക്ഷത വഹിച്ചു.പ്രത്യേകക്ഷണം സ്വീകരിച്ചെത്തിയ ഒ വി ഗഫൂർ കമ്പനി ബോർഡംഗം നൗഷാദ് കണ്ണൂർ നാസർ ഫുഡ് സിറ്റി ഷിഹാബ് തൃഷൂര് സന്ദീപ് നാട്ടിക മജീദ് അഷ്ക്കർ പൂഴിത്തല എന്നിവർ ആശംസകൾ നേർന്നു മനാമ സെന്ററൽ മാർക്കറ്റിൽ മുൻകാലങ്ങളിൽ ജോലിചെയ്ത ഇപ്പോൾ നാട്ടിൽ അവശത അനുഭവിക്കുന്നവർക്ക് പെൻഷൻ എന്ന നിലയിൽ 2000 രൂപയും മാർക്കറ്റിൽ ജോലി ചെയ്ത് മരണപ്പെട്ടവരുടെ പ്രയാസങ്ങൾ അനുഭവിക്കുന്ന ഭാര്യമാർക്ക് വിധവ പെൻഷൻ എന്ന നിലയിൽ 2000 രൂപ യും നൽകാൻ WE12 കമ്പനി തീരുമാനിച്ചു. അതിന്റെ ഉൽഘാടനവും അതേ വേദിയിൽ വെച്ച് സമദ് പത്തനാപുരം നിർവഹിച്ചു ഇപ്പോൾ നിലവിൽ പത്തോളം പേരേയാണ് തെരഞ്ഞെടുത്തിരിക്കുന്നത് WE 12 ന്റെ സ്നേഹോപകാരം കമ്പനി ബോർഡംഗം ഒ വി സുബൈർ യൂസഫ് മമ്പാട്ട് മൂലക്ക് നൽകി ആദരിച്ചു.

Leave A Comment