‘എല്ലാവർക്കും നന്ദി….’: ഫൈനലിന് തൊട്ടുമുമ്പ്‌ മെസ്സിയുടെ വൈകാരിക കുറിപ്പ്; വിരമിക്കൽ സൂചന?

  • Home-FINAL
  • Business & Strategy
  • ‘എല്ലാവർക്കും നന്ദി….’: ഫൈനലിന് തൊട്ടുമുമ്പ്‌ മെസ്സിയുടെ വൈകാരിക കുറിപ്പ്; വിരമിക്കൽ സൂചന?

‘എല്ലാവർക്കും നന്ദി….’: ഫൈനലിന് തൊട്ടുമുമ്പ്‌ മെസ്സിയുടെ വൈകാരിക കുറിപ്പ്; വിരമിക്കൽ സൂചന?


ന്യൂജഴ്സി: 2026 ഫിഫ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന സൂചനകൾ നൽകി അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി. സ്പെയിനിനെതിരായ ഫൈനലിന് മുമ്പാണ്‌ വൈകാരികമായ കുറിപ്പാണ് മെസ്സി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തന്റെ മുഴുവൻ ടീമിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു മെസ്സിയുടെ കുറിപ്പ്. ടീമിനൊപ്പം പങ്കിട്ട ഓരോ ദിവസവും വിലപ്പെട്ടതായിരുന്നെന്ന് മെസ്സി കുറിച്ചു. ഫൈനലിന്റെ വിധി എന്തുതന്നെയായാലും അർജന്റീന ടീം ആർക്കും മറക്കാനാകാത്ത ചരിത്രം ഇതിനോടകം രചിച്ചുകഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് മെസ്സി കുറിപ്പ് അവസാനിപ്പിക്കുന്നത്. മെസ്സിയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.

‘‘പോയ വർഷങ്ങളിലെ ഏറ്റവും മനോഹരമായ കാര്യം കിരീട വിജയങ്ങൾ മാത്രമായിരുന്നില്ല, അതിൽ എല്ലാം ഉൾപ്പെടും. ഈ സംഘത്തോടൊപ്പം ദിവസവും ചെലവിട്ട സമയം, ഒരുമിച്ചുള്ള മത്സരങ്ങൾ, ഒന്നിച്ച് തരണം ചെയ്ത പ്രയാസ നിമിഷങ്ങൾ, ആസ്വദിച്ചു മുന്നോട്ടുവച്ച ചുവടുകൾ തുടങ്ങിയവയൊക്കെ അതിൽ ഉൾപ്പെടും. എന്റെ സഹതാരങ്ങൾക്കും, ടെക്നിക്കൽ ജീവനക്കാർക്കും, ഈ ടീമിനെ ഒരു കുടുംബമായി നിലനിർത്താൻ എല്ലാ ദിവസവും പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി. നാളെ എന്ത് സംഭവിച്ചാലും, ഈ സംഘം ഇതിനോടകം നമുക്ക് മറക്കാനാവാത്തതും ആർക്കും മായ്ക്കാനാവാത്തതുമായ കഥ രചിച്ചുകഴിഞ്ഞു. വാമോസ് അർജന്റീന.’’ വിരമിക്കുന്നതിനെക്കുറിച്ച് മെസ്സി പരാമർശിച്ചിട്ടില്ലെങ്കിലും താരത്തിന്റെ വൈകാരിക കുറിപ്പ് അതാണ് സൂചിപ്പിക്കുന്നത് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. 2026 ലോകകപ്പ് ഫൈനൽ മെസ്സിയുടെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്നാണ് വിവരം. മത്സരത്തിന് ശേഷം രാജ്യാന്തര മത്സരങ്ങളിൽ നിന്ന് മെസ്സി വിരമിക്കൽ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ട്. ജൂൺ 20 പുലർച്ചെ 12.30ന് ആണ് അർജന്റീന –സ്പെയിൻ മത്സരം നടക്കുന്നത്. ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Leave A Comment