മുഹറക് കാസിനോ കൂട്ടായ്മ ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ 2025-2026 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ദൃശ്യ പ്രജിത്തിനെ ആദരിച്ചു.കഴിഞ്ഞ ദിവസം മുഹറഖിൽ വെച്ച് നടന്ന ചടങ്ങിലാണ് ആദരം സംഘടിപ്പിച്ചത്. വിദ്യാർത്ഥിനി ദൃശ്യ പ്രജിത് നാട്ടിലായതിനാൽ കുപിതാവ് പ്രജിത് പീതാംബരം കൂട്ടായ്മ ഭാരവാഹിയായ നിസാർ മാഹിയിൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങി.പ്രജിത് പീതാംബരം മുഹറക് കാസിനോ കൂട്ടായ്മ ബഹ്‌റൈൻ കുടുംബത്തിലെ സജീവ അംഗമാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ദൃശ്യ പ്രജിത്തിന്റെ നേട്ടം പ്രവാസി സമൂഹത്തിന് മാതൃകയാണ്.കൂട്ടായ്മയുടെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് എല്ലാ വർഷവും അംഗങ്ങളുടെ കുട്ടികളിലെ മികച്ച വിജയം നേടുന്നവരെ ആദരിക്കുന്നത്. “പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിലും കുട്ടികളുടെ പഠനകാര്യത്തിൽ രക്ഷിതാക്കൾ കാണിക്കുന്ന ശ്രദ്ധ എടുത്തു പറയേണ്ടതാണ്.ആദരം ഏറ്റുവാങ്ങുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. കൂട്ടായ്മയുടെ ഇത്തരം പ്രോത്സാഹനങ്ങൾ പ്രവാസി വിദ്യാർത്ഥികൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
