ഓടിക്കൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊന്നു

  • Home-FINAL
  • India
  • ഓടിക്കൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊന്നു

ഓടിക്കൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊന്നു


ഓടികൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പർബാനിയിലാണ് സംഭവം. ഭർത്താവെന്ന് യുവതി അവകാശപ്പെട്ട ആളിന്റെ സഹായത്തോടെയാണ്‌ കുട്ടിയെ ബസ്സിന് പുറത്തേക്ക് എറിഞ്ഞത്. വീണ ഉടൻ തന്നെ കുഞ്ഞ്‌ മരിച്ചു. 19 വയസ്സുള്ള റിതിക ധിരെ, അൽത്താഫ് ഷെയ്ഖ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ തുണിയിൽ പൊതിഞ്ഞ് ബസിന്റെ ജനാലവഴി എറിയുകയായിരുന്നു. നാട്ടുകാരിൽ ഒരാൾ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് യുവതിയും ഒപ്പമുണ്ടായിരുന്ന ആളും പിടിയിലായത്. സ്ലീപ്പർ കോച്ച് ബസിന്റെ ജനാല വഴി ഛർദിക്കുകയാണെന്നാണ് യുവതി മറ്റു യാത്രക്കാരോട് പറഞ്ഞത്. പിന്നീടാണ് പുറത്തേക്ക് ഒരു തുണി എറിഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്.

ഗർഭിണിയായിരുന്ന യുവതിക്ക് യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെടുകയും പിന്നാലെ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ദമ്പതികൾ കുഞ്ഞിനെ ഒരു തുണിയിൽ പൊതിഞ്ഞ് വാഹനത്തിൽ നിന്നു പുറത്തേക്ക് എറിയുകയായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബസിനു മുകളിലും താഴെയും ബർത്തുകളുണ്ടായിരുന്നു. വളർത്താൻ കഴിയാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. ദമ്പതികളാണെന്ന് അവകാശപ്പെട്ടെങ്കിലും വിവാഹസർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഇരുവർക്കും കഴിഞ്ഞില്ല.

Leave A Comment