മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷിക്കും

  • Home page
  • Kerala
  • മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷിക്കും

മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷിക്കും


കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ്നിർമാണത്തിലെ അപാകതകൾ നിയമസഭയിൽ മുഹമ്മദ് ഷിയാസ് എം എൽ എ ഉന്നയിച്ചിരുന്നു. മുണ്ടംവേലി ഫ്ലാറ്റ് പൊളിച്ചുനീക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശനും പറഞ്ഞിരുന്നു.
ലൈഫ് മിഷൻ വീടുകളുടെ എണ്ണം കൂട്ടാനുള്ള അനാവശ്യവും അവ്യക്തവുമായ നീക്കങ്ങളാണ് കൊച്ചി മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ അപാകതകൾക്ക് പിന്നിലെന്നാണ് ആരോപണം. ഫ്ലാറ്റിന്റെ നിർമാണത്തിൽ ഗുരുതര പാകപ്പിഴകളാണ് മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. പ്രീ-എൻജിനീയേർഡ് ബിൽഡിംഗ് രീതിയിൽ മുൻപരിചയമില്ലാത്ത ടിഡിഎൽസിക്ക് ഒരു പരിശോധനയില്ലാതെയാണ് കരാർ നൽകിയത്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം.

Leave A Comment