‘ജീവൻ്റെ തുടിപ്പിനായി ഒരുതുള്ളി രക്തം’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ‘ജീവൻ്റെ തുടിപ്പിനായി ഒരുതുള്ളി രക്തം’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

‘ജീവൻ്റെ തുടിപ്പിനായി ഒരുതുള്ളി രക്തം’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


“ഒരു ജീവനായി ഒരു തുള്ളി രക്തം” എന്ന ശീർശകത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ആറാമത് രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് നടന്നു.ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 85 ഓളം രക്തദാതാക്കൾ ക്യാമ്പിൽ എത്തി രക്തം നൽകി.മൈത്രി പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോകാസഭാഅംഗവുമായ കെ.ടി. സലിം ഉദ്ഘാടനം നിർവഹിച്ചു.ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ചു.മൈത്രിരക്ഷാധികാരി ഷിബു പത്തനംതിട്ട, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, മാധ്യമ പ്രവർത്തകൻ ഇ. രാജീവ്, സാമൂഹിക പ്രവർത്തകരായ ഫസലു ഹഖ്, മജീദ് തണൽ, മൻഷീർ, സ്റ്റീവുസൺ, മുസ്തഫ പട്ടാമ്പി, ഗഫൂർ മൂക്കുതലഎന്നിവർ അഭിനന്ദനങ്ങൾ സന്ദേശങ്ങൾ കൈമാറി. മൈത്രി ബഹ്റൈൻ ജീവകാരുണ്യ രംഗത്ത് നടത്തുന്ന നിരന്തര ഇടപെടലുകളും സാമൂഹിക പ്രതിബദ്ധതയും ചടങ്ങിൽ സംസാരിച്ചവർ അഭിനന്ദിച്ചു.ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജോയിന്റ് സെക്രട്ടറി ഷബീർ, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, മെമ്പർഷിപ്പ് കൺവീനർ അബ്ദുൽ സലീം, സഹ കൺവീനർമാരായ റജബുദ്ദീൻ, നവാസ് കുണ്ടറ, എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ തേവലക്കര, അജാസ്, ഷിറോസ്, നിസാം, നൗഷാദ് തയ്യിൽ മൈത്രി അംഗം ജമാൽ കോയിവിള എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.മനുഷ്യജീവന്റെ തുടിപ്പ് നിലനിർത്താനായി അണിചേർന്ന കരുണ വറ്റാത്ത മനുഷ്യസ്നേഹികൾക്ക് മൈത്രിയുടെ ട്രഷറർ അബ്ദുൽ ബാരിയുടെ നന്ദിയോടെ ക്യാമ്പ് സമാപിച്ചു.

Leave A Comment