കുമളി: പെരിയാർ കടുവ സങ്കേതത്തിലെ മംഗളാദേവി ഭാഗത്ത് നീലക്കുറിഞ്ഞി പൂത്തു. പശ്ചിമഘട്ട മലനിരകളിൽ മാത്രം 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പെരിയാർ കടുവ സങ്കേതത്തിൽ ആദ്യമായാണ് പൂക്കുന്നത്.
വളരെ കുറച്ച് പ്രദേശത്ത് മാത്രമാണ് ഇവ പൂത്തിട്ടുള്ളത്. ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. കടുവ സങ്കേതത്തിലെ ജീവനക്കാർ ജോലിയുടെ ഭാഗമായി ഇവിടെയെത്തിയപ്പോഴാണ് ഇത് കണ്ടത്.
മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് ദിവസങ്ങൾ മാത്രമേ ഉള്ളൂ. പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റ് ഭാഗങ്ങളിലും നീലക്കുറിഞ്ഞി ചെടികളുണ്ട്. അവ വരുംദിവസങ്ങളിൽ പൂക്കാൻ സാധ്യതയുണ്ട്.

