ഇനി നേമത്ത് മൽസരിക്കാനില്ലെന്ന് മന്ത്രി ശിവൻകുട്ടി

  • Home-FINAL
  • Kerala
  • ഇനി നേമത്ത് മൽസരിക്കാനില്ലെന്ന് മന്ത്രി ശിവൻകുട്ടി

ഇനി നേമത്ത് മൽസരിക്കാനില്ലെന്ന് മന്ത്രി ശിവൻകുട്ടി


തിരുവനന്തപുരം: ഇനി നേമത്ത് മത്സരിക്കാൻ താനില്ലെന്ന് നിലവിൽ നേമം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞദിവസം താൻ നേമത്ത് നിന്നും മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവൻകുട്ടി തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.
നേമത്ത് താൻ മൂന്ന് വട്ടം മത്സരിച്ചെന്നും രണ്ട് തവണ ജയിച്ചെന്നും ശിവൻകുട്ടി പറഞ്ഞു. ഒരിക്കൽ ഒ രാജഗോപാലിനെയും പിന്നീട് കുമ്മനം രാജശേഖരനെയും തോൽപ്പിച്ചു. ഇടത്‌ മുന്നണിയും സിപിഎമ്മും നേമത്ത് ആര് മത്സരിക്കണമെന്ന് തീരുമാനിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.
കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപിയിൽ നിന്ന് സൂചനകൾ വന്നത്.

Leave A Comment