നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

  • Home-FINAL
  • crime
  • നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി


പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്തമാര കുറ്റക്കാരന്‍. പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി കൊന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി ബുധനാഴ്ച പ്രസ്താവിക്കും. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍കോളനിയില്‍ സുധാകരന്‍ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 2025 ജനുവരി 27 -നായിരുന്നു സംഭവം. ഒന്നര വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
2019-ല്‍ അയല്‍വാസിയായിരുന്ന സജിതയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാകരന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.സുധാകരന്റെ ഭാര്യ സജിതയെ 2019-ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയ്ക്ക് കോടതി നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.

Leave A Comment