​നെന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; കോ​ട​തി​യി​ൽ മൊ​ഴി മാ​റ്റി മൂ​ന്ന് സാ​ക്ഷി​ക​ൾ

  • Home-FINAL
  • crime
  • ​നെന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; കോ​ട​തി​യി​ൽ മൊ​ഴി മാ​റ്റി മൂ​ന്ന് സാ​ക്ഷി​ക​ൾ

​നെന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; കോ​ട​തി​യി​ൽ മൊ​ഴി മാ​റ്റി മൂ​ന്ന് സാ​ക്ഷി​ക​ൾ


പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ മൂ​ന്ന് സാ​ക്ഷി​ക​ൾ മൊ​ഴി മാ​റ്റി. കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യു​ടെ സ​ഹോ​ദ​ര​ൻ, സ​ഹോ​ദ​ര​ൻറെ ഭാ​ര്യ, അ​യ​ൽ​വാ​സി എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ൽ മൊ​ഴി മാ​റ്റി പ​റ​ഞ്ഞ​ത്.
കൊ​ല​പാ​ത​ക​ത്തി​ന് ത​ലേ​ദി​വ​സം ചെ​ന്താ​മ​ര ത​ന്നെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ചെ​ന്താ​മ​ര​യു​ടെ സ​ഹോ​ദ​ര​ൻ രാ​ധാ​കൃ​ഷ്ണ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​മൊ​ഴി രാ​ധാ​കൃ​ഷ്ണ​ൻ കോ​ട​തി​യി​ൽ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.
രാ​ധാ​കൃ​ഷ്ണ​ൻറെ ഭാ​ര്യ ര​മ​യും അ​യ​ൽ​വാ​സി പൊ​ന്നു​കു​ട്ടി​യും പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ ചി​ല​ത് കോ​ട​തി​യി​ൽ നി​ഷേ​ധി​ച്ചു. ഇ​തേ തു​ട​ർ​ന്ന് മൂ​ന്ന് പേ​രെ​യും കൂ​റു മാ​റി​യ​താ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൻറെ വി​ചാ​ര​ണ തു​ട​രു​ന്ന​ത്. 2025 ജ​നു​വ​രി 27നാ​ണ് ചെ​ന്താ​മ​ര പോ​ത്തു​ണ്ടി ബോ​യെ​ൻ ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Leave A Comment