കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ. 142 കോടി രൂപയുടെ വിവിധ റെയിൽവേ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ധീവരസഭ സമ്മേളനത്തെ മറൈ ഡ്രൈവിൽ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കലൂർ സ്റ്റേഡിയത്തിൽ NDA റാലിയിലും പങ്കെടുക്കും. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുകയും റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുകയും പ്രദേശത്തെ ഗതാഗത ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികൾ റെയിൽവേ നടപ്പാക്കുന്നത്.
Iപദ്ധതികളുടെ ഭാഗമായി ഷൊർണൂർ, കുറ്റിപ്പുറം, ചങ്ങനാശേരി എന്നീ സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിതിട്ടുണ്ട്. ഏകദേശം 52 കോടി രൂപ ചെലവിൽ നടപ്പാക്കിയ ഈ പദ്ധതിയിൽ സ്റ്റേഷനുകളുടെ കെട്ടിടങ്ങൾ നവീകരിക്കൽ, യാത്രക്കാരുടെ കാത്തിരിപ്പ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പ്ലാറ്റ്ഫോം ഷെൽട്ടറുകൾ, ലിഫ്റ്റ്-എസ്കലേറ്ററുകൾ, മെച്ചപ്പെട്ട യാത്രക്കാരുടെ വിവരസിസ്റ്റങ്ങൾ, കൂടുതൽ ലൈറ്റിംഗ്, സൗജന്യ വൈഫൈ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഷൊർണൂർ മുതൽ നിലമ്പൂർ വരെ 65 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ പാതയുടെ വൈദ്യുതീകരണ പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

