നേപ്പാൾ പ്രളയം : മരണം 538; 85 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

  • Home page
  • International
  • നേപ്പാൾ പ്രളയം : മരണം 538; 85 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

നേപ്പാൾ പ്രളയം : മരണം 538; 85 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി


കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയത്തിൽ കുടുങ്ങിയ 85 ഇന്ത്യക്കാരടക്കം 117 വിദേശികളെ രക്ഷപ്പെടുത്തിയതായി നേപ്പാൾ അധികൃതർ അറിയിച്ചു.മരിച്ചവരുടെ എണ്ണം 538 ആയി ഉയർന്നു. ടിബറ്റ് അതിർത്തിയിൽ രൂപപ്പെട്ട തടാകത്തിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നേപ്പാളിൽ വീണ്ടും പ്രളയമുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 1,500-ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ചൈന-നേപാൾ അതിർത്തിയിലെ ഗ്യോറോങ് അതിർത്തി പ്രദേശത്ത് രൂപംകൊണ്ട തടയണ തടാകം കവിഞ്ഞൊഴുകിത്തുടങ്ങിയതായാണ് റിപ്പോർട്ട്. ചൈനയിൽ അഞ്ചുപേർ മരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Leave A Comment