പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി ആഘോഷങ്ങളിൽ എം.കെ. സ്റ്റാലിൻ പങ്കെടുക്കും

  • Home page
  • Business & Strategy
  • പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി ആഘോഷങ്ങളിൽ എം.കെ. സ്റ്റാലിൻ പങ്കെടുക്കും

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി ആഘോഷങ്ങളിൽ എം.കെ. സ്റ്റാലിൻ പങ്കെടുക്കും


കേരളത്തിലെ പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി ആഘോഷങ്ങളിൽ വിശിഷ്ഠാതിഥിയായി പങ്കെടുക്കണമെന്നുള്ള ക്ഷണം തമിഴ് നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സ്വീകരിച്ചു. ഇക്കഴിഞ്ഞദിവസം ചെന്നൈ അറിവാലയത്തിൽ പ്രത്യേക അനുമതിയോടെ എൻ.ആർ. ഐ കൗൺസിൽ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ എം. കെ. സ്റ്റാലിനെ സന്ദർശിച്ചു. 2017 – ൽ പ്രവാസി ഭാരതീയ ( കേരള ) ദ മാൻ ഓഫ് വിഷൻ അവാർഡ് സ്വീകരിച്ചതിനെ അദ്ദേഹം സസന്തോഷം അദ്ദേഹം ഓർമിച്ചു. കൗൺസിൽ ദേശീയ വൈസ് ചെയർമാൻ സുഹൈൽ ഷേയ്ക്ക് മദാർ, തമിഴ് നാട് ചീഫ് കോ-ഓർഡിനേറ്റർ നളങ്കം കാർത്തിക്ക്, ചെന്നൈ മേഖല വനിതാ വിഭാഗം കൺവീനർ ശ്രീലത ജോസ്ഫർ എന്നിവരും സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.2027 ജനുവരി 9, 10, 11 എന്നീ തീയതികളിൽ തിരുവനന്തപുരത്ത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി ആഘോഷം നടക്കുന്നത്.

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ (കേരളം) രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.

ബി.എൽ.എം. ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാർ ചെന്നൈ ഓഫീസിൽ വച്ച് ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, വൈസ് ചെയർമാൻ സുഹൈൽ ഷേയ്ക്ക് മദാർ, തമിഴ്നാട് സംസ്ഥാന ഭാരവാഹികളായ ബി.പി. മോഹൻദാസ്, നളങ്കം കാർത്തിക് എന്നിവർ പങ്കെടുത്തു.

2027 ജനുവരി 9, 10, 11 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന പ്രവാസി ഭാരതീയ ദിനാഘോഷ(കേരള ) ത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനം ഡി.എം കെ. സീനിയർ നേതാവും മുൻ എം.പിയുമായ ആർ.എസ്. ഭാരതി നിർവഹിച്ചു.

ചെന്നൈ അറിവാലയത്തിൽ നടന്ന ചടങ്ങിൽ കൗൺസിൽ വൈസ് ചെയർമാൻ സുഹൈൽ ഷേയ്ക്ക് മദാർ, തമിഴ് നാട് ചീഫ് കോ-ഓർഡിനേറ്റർ നളങ്കം കാർത്തിക്
എന്നിവർ പങ്കെടുത്തു.

Leave A Comment