ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക അവാർഡ് പ്രവാസി ബന്‌ധു ഡോ.എസ്.അഹമ്മദിന്

  • Home-FINAL
  • Business & Strategy
  • ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക അവാർഡ് പ്രവാസി ബന്‌ധു ഡോ.എസ്.അഹമ്മദിന്

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക അവാർഡ് പ്രവാസി ബന്‌ധു ഡോ.എസ്.അഹമ്മദിന്


കേരള സംസ്ഥാനത്തെ ആദ്യ ആഭ്യന്തര നിയമ വകുപ്പ് മന്ത്രിയും സുപ്രീം കോടതി ജസ്റ്റീസുമായിരുന്ന വിശ്വപൗരനെന്നു ഏറെ പ്രശംസിക്കപ്പെട്ട ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ സ്മരണാർത്ഥം വി. ആർ.കൃഷ്ണയ്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2026 ലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക പുരസ്ക്കാരത്തിന് എൻ.ആർ.ഐ. കൗൺസിൽ ദേശീയ ചെയർമാനും പ്രവാസി ഭാരതി ന്യൂസ് പത്രാധിപരുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന്.മുതിർന്ന ന്യായാധിപന്മാരായ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ്, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം. ഷജിൽ കുമാർ, ഡോ. ദിവ്യചന്ദ്രൻ എന്നിവരടങ്ങിയ ജൂറി സമിതിയാണ് അവാർഡിനായി ഡോ.എസ്. അഹമ്മദിനെ തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലത്തെ സാമൂഹ്യ സാംസ്ക്കാരിക പത്രപ്രവർത്തന പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ നടത്തിയ നിസ്വാർത്ഥ സേവനങ്ങളെ ജൂറി പരിഗണിക്കുകയും പ്രത്യേകിച്ച്‌ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കാതലായ സേവനമർപ്പിച്ച ഭാരത പ്രവാസികളുടെ ക്ഷേമത്തിനായി നടത്തിയ നിതാന്തമായ ഒറ്റയാൾ പോരാട്ടത്തെയും ജൂറി സമിതി നിരീക്ഷിച്ചുമാണു ഡോ.അഹമ്മദിനെ അവാർഡിനായി പരിഗണിച്ചതെന്നു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എം. നാസർ പറഞ്ഞു.

ഭാരത സ്വാതന്ത്ര്യത്തിന്റെ എട്ടുപതിറ്റാണ്ടുകൾ പിന്നിടുന്ന 2026 ആഗസ്റ്റ് 15 നു ഉച്ചയ്ക് ശേഷം 2-30 ന്

എറണാകുളം പെരുമ്പാവൂർ വൈ.എംസിഎ ആഡിറ്റോറിയത്തിൽ നടക്കുന്ന ദേശീയോദ്‌ഗ്രഥന മഹാ സമ്മേളനത്തിൽ വച്ച് അവാർഡ് സമർപ്പിക്കുമെന്നു കെ എം.നാസർ അറിയിച്ചു.

Leave A Comment