കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഉള്ള ഗവൺമെന്റിന്റെ ഭാഗമായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന തൂഫാൻ ഓപ്പറേഷന് പിന്തുണയുമായി പ്രവാസലോകത്തും ശക്തമായ പ്രവർത്തനങ്ങളുമായി ബഹ്റൈൻ ഒഐസിസി വനിതാ വിഭാഗവും . കെ പി സി സി യുടെ പോഷക സംഘടനയായ ഒഐസിസിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിജ്ഞ എടുത്തു. കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ മദ്യ – മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ ആണ് നമ്മുടെ നാടും, വളർന്നു വരുന്ന യുവ തലമുറയും. പോലിസ്, എക്സ്സൈസ് വകുപ്പിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഭരണാധികാരികൾ മയക്കുമരുന്ന് മാഫിയക്ക് കീഴടങ്ങിയ സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളും, നാടും, നഗരവും എല്ലാം മയക്കുമരുന്ന് മാഫിയയുടെ നിയന്ത്രണത്തിൽ ആയിരുന്നു.പ്രവാസലോകത്ത് നിന്ന് പത്താം, ക്ലാസും, പണ്ട്രണ്ടാം ക്ലാസും പഠനം പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിന് നാട്ടിലേക്ക് പോകുന്ന കുട്ടികൾക്ക് വേണ്ട ബോധവത്കരണം നടത്തി നാട്ടിലേക്ക് അയക്കുന്നില്ല എങ്കിൽ, നമ്മുടെ കുട്ടികളുടെ ഭാവിയും നഷ്ടപെടുന്ന അവസ്ഥയിൽ ആയിരിക്കും എന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം പ്രതിജ്ഞ ചൊല്ലികൊടുത്തു. ഒഐസിസി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, നാഷണൽ കമ്മിറ്റിയുടെ ഭാരവാഹികൾ , ജില്ലാ കമ്മിറ്റി ഭാരവാഹികൾ , വനിതാവിങ്ങിൻ്റെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
