ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു. കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിലായിരുന്നു പരിപാടി നടന്നത്. പ്രിയദർശിനി കുടുംബസംഗമത്തോട് അനുബന്ധിച്ചു വിവിധ കലാപരിപാടികളും, ജ്വാല മ്യൂസിക് ബാൻഡിന്റെ ഗാനമേളയും അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന പ്രകടനങ്ങൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിജി തോമസ് സ്വാഗതം ആശംസിച്ചു. ഒ.ഐ.സി.സി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ യോഗം ഉദ്ഘാടനം ചെയ്തു.

ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, നാഷണൽ കമ്മറ്റി ഭാരവാഹികൾ ആയ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസീം തൊടിയൂർ, ജേക്കബ് തേക്കുതോട്, പ്രദീപ് മേപ്പയൂർ, റിജിത് മൊട്ടപ്പാറ, രഞ്ജൻ കച്ചേരി , ജോണി താമരശേരി, ജില്ലാ ഭാരവാഹികൾ ആയ അലക്സ് മഠത്തിൽ, സൽമാൻ ഫാരിസ്, റംഷാദ് അയിലക്കാട്, ശ്രീജിത്ത് പനായി, വില്യം ജോൺ, സിജു പുനവേലി, നിസാർ കുന്നംകുളം, രഞ്ജിത്ത് അനുരാജ്, ബിജു സദൻ, , അനിൽ, വനിതാ വിങ്ങിൻ്റെ ഭാരവാഹികൾ ആയ ഷീജ നടരാജൻ, ശോഭാ സജി, ലിൻസി രാജു കല്ലുംപുറം, ആനി അനു, സന്ധ്യ രഞ്ജൻ, സൂര്യ റിജിത് ,ഷൈനി ജോണി, രമ്യ പ്രവിൽദാസ്, ഷംന ബിജു, ബിന്ദു റോയ്, നിഷാ ബോബി, മേരി സൈമൺ, ശോഭനാ ഭവാനി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ 150 ഓളം ആളുകൾ പങ്കെടുത്തു.അഹദും, സജ്ന നൗഫലും പ്രോഗ്രാമിൻ്റെ എംസി ആയി പ്രവർത്തിച്ചു.വനിതാ വിഭാഗം ട്രഷറർ നിഷാ സാമുവേൽ നന്ദി അറിയിച്ചു സംസാരിച്ചു.
