ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒ ഐ സി സി പത്തനംതിട്ട ജില്ല കമ്മിറ്റി പ്രതിജ്ഞ എടുത്തു. സ്വദേശികളെയും, വിദേശികളെയും ഒരു പോലെ കരുതുന്ന രാജ്യം, പ്രവാസികൾക്ക് സ്വന്തം രാജ്യം നൽകുന്നതിൽ കൂടുതൽ സ്വാതന്ത്ര്യവും, സുരക്ഷിതത്വവും നൽകുന്നുണ്ട്. ജനാധിപത്യ ഭരണക്രമത്തിൽ പൗരന്റെ സ്വാതന്ത്ര്യം നിലനിർത്തുവാനും, അവന്റ അവകാശങ്ങൾ സംരഷിക്കുവാനും ഭരണാധികാരികൾക്ക് കടമയുണ്ട്, അത് നിറവേറ്റപ്പെടുമ്പോൾ പൗരന് രാജ്യത്തിന്റെ ഭരണഘടനയോടും കൂറും, വിശ്വസ്ഥതയും പുലർത്തുവാനും, പൗരൻ എന്ന നിലയിൽ തന്റെ കടമകൾ രാജ്യത്തോട് പുലർത്തുവാനും സാധിക്കണം. മുൻപ് കൊറോണ കാലഘട്ടത്തിലും, ഇപ്പോൾ യുദ്ധ ഭീഷണി ഉണ്ടായപ്പോളും പ്രവാസി സമൂഹം ഒന്നിച്ച് ഈ രാജ്യത്തോടും, ഭരണാധികാരികളോടും ചേർന്ന് നിന്നു എന്നുള്ളത് എല്ലാ പ്രവാസികൾക്കും അഭിമാനിക്കാൻ ഉള്ള അവസരം ആയി കരുതുന്നു എന്നും ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു. ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ്, അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച ഐക്യദാർഡ്യ യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെകട്ടറി സയ്യിദ് എം.എസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജീസൺ ജോർജ്ജ് , സെക്രട്ടറി വിനോദ് ഡാനിയേൽ ജില്ലാ ഭാരവാഹികൾ ആയ ജോൺസൺ . ടി. തോമസ്സ്, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, ബ്രൈറ്റ് രാജൻ , സിജി തോമസ്സ്, റോബിൻ ജോർജ്, എന്നിവർ സംസാരിച്ചു. യോഗത്തിന് ജില്ലാ ജനറൽ സെക്രട്ടറി ശോഭ സജി സ്വാഗതവും, ഷാജി . കെ . ജോർജ് നന്ദിയും രേഖപ്പെടുത്തി . യോഗത്തിന് സന്തോഷ് ബാബു, ഈപ്പൻ പി.ജെ, റെജി.എം.ചെറിയാൻ, സിബി അടൂർ , അബിൻ ജോൺ, അനിയൻ കുഞ്ഞ്, സിജു ചെറിയാൻ, നിഷ ശാമുവേൽ, സാം ആന പാറയ്ക്കൽ, സജി മത്തായി, എബി ജോൺ, എബിൻ മാത്യു, നോബിൾ ജേക്കബ്, ഷാബു കടമ്പനാട് ,നിഥിൻ റാന്നി, സതീഷ് ജോർജ് എന്നിവർ നേതൃത്വം നൽകി.
