ഒഐസിസി പത്തനംതിട്ട ജില്ലാ കുടുംബസംഗമം ഇന്ന് സനദ് ബാബാ സിറ്റിയിൽ

  • Home-FINAL
  • Business & Strategy
  • ഒഐസിസി പത്തനംതിട്ട ജില്ലാ കുടുംബസംഗമം ഇന്ന് സനദ് ബാബാ സിറ്റിയിൽ

ഒഐസിസി പത്തനംതിട്ട ജില്ലാ കുടുംബസംഗമം ഇന്ന് സനദ് ബാബാ സിറ്റിയിൽ


ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം ഇന്ന് (08.02.2024, വ്യാഴം) വൈകുന്നേരം ഏഴ് മണി മുതൽ സനദ് ബാബാസിറ്റിയിൽ വച്ച് നടത്തുമെന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി വാർത്താകുറുപ്പിലൂടെ അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പ്രത്യേകം കലാ – കായിക മത്സരങ്ങൾ, മാജിക് ഷോ, ബഹ്‌റൈനിലെ പ്രമുഖരായ കലാകാരന്മാരുടെ ഗാനമേള, കോമഡി ഷോ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ഒഐസിസി ഗ്ലോബൽ ജനറൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ എന്നിവർ അതിഥികളായി പങ്കെടുക്കുമെന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 36270537, 33655054 എന്നി നമ്പറുകളിൽ അറിയാൻ സാധിക്കും എന്ന് ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം അറിയിച്ചു.

Leave A Comment