ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ പമ്പാവാസൻ നായർ നടത്തുന്നത് സാമാനതകൾ ഇല്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണെന്ന് അദ്ദേഹത്തെ സന്ദർശിച്ച ഒഐസിസി നേതാക്കൾ അഭിപ്രായപെട്ടു. കഴിഞ്ഞ മാസം പാലക്കാട് ഒറ്റപ്പാലത്ത് വച്ച് നടത്തിയ ചടങ്ങിൽ വച്ച് അൻപതു നിർദ്ധനർക്ക് സൗജന്യമായി വസ്തുവും, വീടും നൽകുന്ന ചടങ്ങ് കേരളമുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഉദ്ഘാടനം ചെയ്തത്. താക്കോൽ കൈമാറ്റത്തിന് ശേഷം തിരിച്ചു ബഹ്‌റൈനിൽ എത്തിയ അദ്ദേഹത്തെ ആശംസകൾ അറിയിക്കാൻ ആണ് ഒഐസിസി നേതാക്കൾ എത്തിയത്. പമ്പാവാസൻ നായർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യഥാർത്ഥ ഗുണഭോക്താക്കളെ അദ്ദേഹം നേരിട്ട് തിരഞ്ഞെടുക്കുന്നത് മൂലം, അർഹതപെട്ട കൈകളിൽ തന്നെയാണ് ചിലവാക്കുന്ന തുകകൾ എത്തുന്നത് എന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ്. ഒറ്റപ്പാലത്ത് വച്ച് നടന്ന സമ്മേളത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ തുളസി ടീച്ചർ, അഡ്വ.എൻ ഷംസുദീൻ, വി. കെ ശ്രീകണ്ഠൻ എം പി, എം എൽ എ മാരായ വിൻസെന്റ് വി ടി ബൽറാം വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവരും പങ്കെടുത്തു. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് എന്നീ ഒഐസിസി നേതാക്കൾ ആണ് പമ്പാവാസൻ നായരെ സന്ദർശിച്ച് ആശംസകൾ അറിയിച്ചത്.