കേരളത്തിലെ സമസ്ത മേഖലയിലെ ജനങ്ങളും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന നേതാവ് ആണ് പുതിയ മുഖ്യമന്ത്രി ആയി എ ഐ സി സി നിർദേശിച്ച വി ഡി സതീശൻ എന്ന് ഒഐസിസി ബഹ്റൈൻ ദേശീയ കമ്മറ്റി അഭിപ്രായപെട്ടു. കഴിഞ്ഞ പത്തു വർഷമായി കേരളത്തിന്റെ യഥാർത്ഥ ധന സ്ഥിധി എന്താണ് എന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ്. പലപ്പോഴും നമ്മുടെ ധനകാര്യ മന്ത്രി പറയുന്നത് കേരളത്തിന്റെ അവസ്ഥ മോശമാണ്, ശമ്പളം കൊടുക്കാൻ കടമെടുത്തു, വികസന പ്രവർത്തങ്ങൾക്ക് പണം ഇല്ല എന്നൊക്കെ പറയുമ്പോളും, കിഫ്ബി വഴി കടം എടുത്ത തുക എത്ര ആണെന്നോ, അതിന്റെ തിരിച്ചടവ് എങ്ങനെ നടത്തുമെന്നോ കേരളത്തിലെ ജനങ്ങളോട് പറയുവാൻ തയ്യാറല്ല. ലക്ഷകണക്കിന് കോടി രൂപ ബാധ്യത ഉള്ള നമ്മുടെ സംസ്ഥാനം മുന്നോട്ട് പോകണമെങ്ങിൽ വി ഡി സതീശനെ പോലെ അറിവും, പരിജ്ഞാനവും, ദീർഘ വീക്ഷണവും ഉള്ള നേതാവിനെ ആണ് സംസ്ഥാനത്തിന് ആവശ്യം. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ വി ഡി സതീശനെ പോലെ ഉള്ള നേതാവിന് മാത്രമേ സാധിക്കു. നമ്മുടെ യുവാക്കളെയും, വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് പോകുന്ന മയക്കുമരുന്ന് – മദ്യമാഫിയകളുടെ അടിവേര് പിഴുതുകളയാൻ ധീരനായ നേതാവിനേ സാധിക്കു.ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥത മൂലം നമ്മുടെ ആളുകൾ കഴിഞ്ഞ നിരവധി വർഷങ്ങളായി നേരിടുന്ന പ്രശ്നങ്ങൾ. ദീർഘവീക്ഷണം ഇല്ലാതെ വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളും, അവരുടെ മാതാപിതാക്കളും. ഇങ്ങനെ സമൂഹത്തിലെ എല്ലാ മേഖലയിലും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട്, ശക്തമായ സാമ്പത്തിക അടിത്തറയോട് കൂടി നമ്മുടെ നാടിനെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് സാധിക്കും എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അഭിപ്രായപ്പെട്ടു.

