ഓണാഘോഷം വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ബഹ്റൈൻ പ്രവാസലോകം.മലയാളികൾക്ക് നാളെ ഉത്രാട പാച്ചിൽ

  • Home-FINAL
  • Business & Strategy
  • ഓണാഘോഷം വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ബഹ്റൈൻ പ്രവാസലോകം.മലയാളികൾക്ക് നാളെ ഉത്രാട പാച്ചിൽ

ഓണാഘോഷം വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ബഹ്റൈൻ പ്രവാസലോകം.മലയാളികൾക്ക് നാളെ ഉത്രാട പാച്ചിൽ


ഓണാഘോഷം വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ബഹ്റൈൻ പ്രവാസലോകം. നബിദിനവും വാരാന്ത്യ അവധിയും ഒരുമിച്ചു വരുന്നതിനാല്‍ ഇത്തവണ തിരുവോണം പൊതു അവധി ദിനത്തിലാണ്.ഇതോടെ ഓണഘോഷം കേമമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സമൂഹം. ബഹ്റിനിലെ ഓണവിപണി സജീവമായി കഴിഞ്ഞു. ഓണകോടി എടുക്കുന്നതിന്റെയും സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിന്റെയും തയ്യാറെടുപ്പിലാണ് പ്രവാസികള്‍.പതിവ് പോലെ ഓണാഘോഷം വിപുലമാക്കാൻ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് വിവിധ ഷോപ്പുകൾ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള തനത് പഴം-പച്ചക്കറി ഉത്പന്നങ്ങള്‍ ,ശർക്കര- ഉപ്പേരി തുടങ്ങി നാടൻ ഓണപലഹാരങ്ങളുടെ വിപുലമായ ശ്രേണി, അത്തപ്പൂക്കളത്തിനുള്ള പൂക്കൾ,ഓണസദ്യ തുടങ്ങിവയുടെ വൻ ശേഖരമാണ് കടകളിൽ ലഭ്യമാക്കിയിട്ടുള്ളത് . രാജ്യത്തുടനീളമുള്ള മലയാളി റസ്റ്റോറന്റുകളിൽ ഓണസദ്യക്കുള്ള ബുക്കിംഗും ആരംഭിച്ചു.ബഹറിൻ മീഡിയ സിറ്റിയിൽ ശ്രാവണ മഹോത്സവം 2025 എന്ന പേരിൽ 30 ദിവസം നീളുന്ന ഓണാഘോഷമാണ് ഒരുക്കിയിട്ടുള്ളത് . ബഹറിൻ കേരളീയ സമാജം, കെസിഎ ,ഗുരുദേവ സോഷ്യൽ സൊസൈറ്റി തുടങ്ങി നിരവധി പ്രവാസി അസോസിയേഷനുകൾ ഓണാഘോഷ പരിപാടികളും മത്സരങ്ങളും ആയി രംഗത്ത് ഉണ്ട്

Leave A Comment