ഓണം ബംപർ 30 കോടി നേടിയ ഭാഗ്യശാലി കണ്ണൂരിൽ?

ഓണം ബംപർ 30 കോടി നേടിയ ഭാഗ്യശാലി കണ്ണൂരിൽ?


തിരുവനന്തപുരം: തിരുവോണം ബംപർ ഭാഗ്യശാലി കണ്ണ‌ൂരിൽ. TL 360615 എന്ന ടിക്കറ്റിന്. കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചത് ആർക്കാണെന്ന് പരിശോധിക്കുകയാണെന്ന് ഏജൻസിയിലെ അനീഷ് പറഞ്ഞു. മുൻപും ഈ ഏജൻസി വിറ്റ ടിക്കറ്റിന് നിരവധി സമ്മാനങ്ങൾ അടിച്ചിട്ടുണ്ട്.

രണ്ടാംസമ്മാനം TA-957486, TB-642974, TC-810428, TD-305900, TE-328611, TG-805847, TH-902375, TJ-150990, TK-375661, TL-888018, TA-300530, TB-439962, TC-952340, TD-279706, TE-970611, TG-355002, TH-192282, TJ-978616, TK-976006, TL-792519

മൂന്നാം സമ്മാനംTA-190509, TB-342811, TC-790518, TD-391100, TE-574804, TG-132958, TH-190728, TJ-857456, TK-117233, TL-214267, TA-398143, TB-884286, TC-429837, TD-539041, TE-683330, TG-971190, TH-838226, TJ-484920, TK-540538, TL-340163

അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. 450 കോടിയാണ് ടിക്കറ്റ് വിൽപന വഴി സർക്കാരിനു ലഭിച്ചതെങ്കിലും സമ്മാനം, ജിഎസ്ടി, അച്ചടി തുടങ്ങിയവയ്ക്ക് തുക ചെലവാകും. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും ഏജന്റ് കമ്മിഷനും എല്ലാം കഴിഞ്ഞ് 16.47 കോടി രൂപയാണ് അക്കൗണ്ടിലെത്തുക. 10 ശതമാനമാണ് (3 കോടി) ഏജന്റ് കമ്മിഷൻ. ബാക്കി 27 കോടി രൂപയിൽ ആദായനികുതിയും (30 ശതമാനം) സർചാർജും (25 ശതമാനം) ആരോഗ്യ, വിദ്യാഭ്യാസ സെസും (4 ശതമാനം) കുറവു വരും. ഇതെല്ലാം കൂടി ഏതാണ്ട് 10.53 കോടി രൂപയാകും.

സമ്മാനഘടന ഇങ്ങനെ125.54 കോടി രൂപയാണ് ആകെ സമ്മാനത്തുക. ഒന്നാം സമ്മാനം 30 കോടി രൂപ. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേർക്ക് ലഭിക്കും. ഓരോ സീരിസിലെയും രണ്ടു പേർ കോടിപതികളാകും. ഒന്നാം സമ്മാനവും 20 പേർക്ക് രണ്ടാം സമ്മാനവും ചേരുമ്പോൾ ആകെ 21 പേർ കോടിപതികളാകും. മൂന്നാം സമ്മാനമായി 20 പേർക്ക് 25 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ 10 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ 10 പേർക്ക് നൽകും. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില.സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് 5 ലക്ഷം രൂപയും ലഭിക്കും.

Leave A Comment