ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിൻ സർവീസുകളുമായി റെയിൽവേ

  • Home-FINAL
  • Business & Strategy
  • ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിൻ സർവീസുകളുമായി റെയിൽവേ

ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിൻ സർവീസുകളുമായി റെയിൽവേ


ന്യൂഡൽഹി: ഓണാഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്ന മലയാളി യാത്രക്കാർക്ക് വൻ ആശ്വാസമേകി റെയിൽവേയുടെ പ്രഖ്യാപനം. വരാനിരിക്കുന്ന ഓണം പ്രമാണിച്ച് കേരളത്തിലേക്ക് 100 അധിക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഉത്സവകാലത്തെ കടുത്ത യാത്രാതിരക്ക് കണക്കിലെടുത്താണ് ഈ അടിയന്തര ഇടപെടൽ.

ഈ പ്രത്യേക ട്രെയിനുകളുടെ റൂട്ടുകൾ, സ്റ്റോപ്പുകൾ, സമയവിവരങ്ങൾ എന്നിവയടങ്ങുന്ന വിശദമായ പട്ടിക റെയിൽവേ ഉടൻ തന്നെ പുറത്തുവിടും. സാധാരണയായി ഉത്സവസീസണുകളിൽ മാസങ്ങൾക്ക് മുൻപേ ടിക്കറ്റുകൾ തീരുന്നതിനാൽ വലിയ യാത്രാക്ലേശമാണ് മലയാളികൾ നേരിടാറുള്ളത്. പുതിയ പ്രഖ്യാപനം ഇതിന് വലിയൊരു പരിഹാരമാകും. നാന്ദേഡ്-മുംബൈ, തനക്പുർ-നാന്ദേഡ് എക്സ്പ്രസ് ട്രെയിനുകൾ റെയിൽ സദനിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി ഫ്ലാഗ് ഓഫ് ചെയ്യവേയാണ് മന്ത്രി കേരളത്തിനായുള്ള ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവിൽ ഒഡീഷയിലുള്ള അദ്ദേഹം പുരി ജഗന്നാഥ രഥയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനിടയിലാണ് ചടങ്ങിൽ പങ്കെടുത്തത്.

Leave A Comment