തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയായി രണ്ട് ടേം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
എന്നാൽ പ്രതിപക്ഷ ഉപനേതാവ് പദവി എന്ന ആവശ്യത്തില്‍ നിന്നും വിട്ടുവീഴ്ചയില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചത്. സാങ്കേതികമായ തടസങ്ങള്‍ പ്രശ്നമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

