ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) ഒക്ടോബർ മാസം പതിനാറാം തീയതി അൽ അഹലി ക്ലബ്ബിൽ വച്ച് ഓണാഘോഷം സംഘടിപ്പിക്കുമെന്ന് പാൻ പ്രസിഡണ്ട് പോളി പറമ്പി, സെക്രട്ടറി ഡേവിസ് മഞ്ഞളി, കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ അറിയിച്ചു.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമ്പത്സമൄദ്ധിയുടെയും പ്രതീകാത്മകമായ ഓണത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിക്കുന്നു.ഏകദേശം 700 ഓളം പേർ പങ്കെടുക്കുന്ന വിപുലമായ ഈ ആഘോഷ പരിപാടിയിൽ വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയുട്ടുണ്ട്. അങ്കമാലി നീലേശ്വരം സ്വദേശിയായ മണി അമ്പാട്ട് അയ്യപ്പൻ നായരുടെ നേതൃത്വത്തിലാണ് സ്വാദിഷ്ഠമായ ഈ ഓണസദ്യ ഒരുക്കപ്പെടുന്നത്.

PAAN BAHRAIN – ഓണം പൊന്നോണം 2026 പരിപാടിയുടെ കൺവീനറായി ഷിബു പി.ടി, ഓണസദ്യയുടെ കൺവീനറായി ജിജോ ജോർജ്, ജോയിന്റ് കൺവീനറായി റൈസൺ വർഗീസ് എന്നിവരും നിരവധി കമ്മറ്റി അംഗങ്ങളും പ്രവർത്തിക്കുന്നു.ബഹ്റൈനിലെ മലയാളി സമൂഹത്തിന് ഓണത്തിന്റെ സ്നേഹവും സൗഹൃദവും പങ്കുവെക്കുന്ന വലിയൊരു ആഘോഷവേദിയായിരിക്കും PAAN BAHRAIN- ഓണം പൊന്നോണം 2026 എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഷിബു പി ടി (പ്രോഗ്രാം കൺവീനർ) 33498105.
