പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ടും) സ്റ്റാർ റിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പാക്ട് ‘ഒരുമയുടെ ഓണം 2026’ ന്റെ ടിക്കറ്റിന്റെയും ഫ്ലയറിന്റെയും പ്രകാശനച്ചടങ്ങ് ജുഫൈറിലെ അൽമോയ്യദ് പ്ലാസയിൽ പ്രൗഢഗംഭീരമായി നടന്നു.സെപ്റ്റംബർ 18ന് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ അരങ്ങേറുന്ന പാക്ടിന്റെ മഹത്തായ ഓണാഘോഷത്തിന് മുന്നോടിയായാണ് വർണാഭമായ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.“ഒരുമയുടെ ഓണം – സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷം” എന്ന ആവേശം ഉയർത്തിപ്പിടിച്ച് ഇത്തവണത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെയാണ് ഒരുക്കുന്നത്. ബഹ്റൈനിലെ പാലക്കാട്ടുകാരെയും കുടുംബങ്ങളെയും ഒരുമിച്ചണിനിരത്തുന്ന ഈ ആഘോഷം പ്രവാസലോകത്ത് പാലക്കാടിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ശ്രദ്ധേയമായ വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സെപ്റ്റംബർ 18 വെള്ളിയാഴ്ച ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ആഘോഷത്തിൽ പരമ്പരാഗത ഓണാഘോഷത്തിന്റെ എല്ലാ നിറങ്ങളും പകിട്ടോടെ അവതരിപ്പിക്കും. പാലക്കാടിന്റെ തനത് രുചിയും പാരമ്പര്യവും വിളിച്ചോതുന്ന പാലക്കാടൻ സദ്യ പ്രശസ്ത പാലക്കാട് ആസ്ഥാനമായ കാറ്ററിംഗ് സ്ഥാപനമായ റൈറ്റ് ചോയ്സ് ഒരുക്കി വിളമ്പും.ചടങ്ങിൽ പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. സേതുരാജ് കടക്കൽ ,അൽമോയ്യിദ് പ്രോപ്പർട്ടീസ് ജനറൽ മാനേജർ രാമനുണ്ണി കോടൂർ, ഗ്ലോബൽ ലിഫ്റ്റ് മാനേജിംഗ് ഡയറക്ടർ സുരേഷ്, മോക്ഷ ഗോൾഡ് മാനേജിംഗ് ഡയറക്ടർ അജീഷ്, ജയപ്രകാശ് മാനേജിംഗ് ഡയറക്ടർ അൽ തവാസീൻ അലുമിനിയം എന്നിവർ ചേർന്ന് പാക്ട് ‘ഒരുമയുടെ ഓണം 2026’ ഫ്ലയറും ടിക്കറ്റും പ്രകാശനം ചെയ്തു.പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, ലേഡീസ് വിംഗ് പ്രസിഡന്റ് സജിത സതീഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. PAACT അംഗങ്ങളായ ബിജു പ്രഭാകർ, മുഹമ്മദ്, അനിൽകുമാർ, ജഗദീഷ് കുമാർ, സൽമാനുൽ ഫാരിസ്, അനിൽ മാരാർ, ദേവദാസ്,സതീഷ്ഗോപാലകൃഷ്ണൻ, മൂർത്തി, ദീപക്, പ്രസന്ന,ഷീബ, ധന്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി, യങ് ടർക്ക്സ് – പ്രവീൺ ടീം, കോർ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സജീവ സാന്നിധ്യമായി. വരാനിരിക്കുന്ന ഓണാഘോഷത്തെ വിജയകരമാക്കുന്നതിനുള്ള ഒരുക്കങ്ങൾക്കും പ്രവർത്തനങ്ങൾക്കും എല്ലാവരും പൂർണ പിന്തുണ പ്രഖ്യാപിച്ചു. പാക്ടിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പാക്ട് ‘ഒരുമയുടെ ഓണം 2026’, ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് ഓർമ്മയിൽ നിറയുന്ന മറ്റൊരു ആഘോഷമായി മാറ്റാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. സ്നേഹവും സൗഹൃദവും ഒരുമയും പങ്കുവെച്ച്, പാലക്കാടിന്റെ ഓണപ്പെരുമ ബഹ്റൈനിൽ വീണ്ടും നിറയുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണ് പാക്ട് കുടുംബം. ചടങ്ങിൽ രവി മാരത്ത് നന്ദി പ്രകാശിപ്പിച്ചു.പാക്ട് ‘ഒരുമയുടെ ഓണം 2026’ 📅 18 സെപ്റ്റംബർ 2026, വെള്ളിയാഴ്ച 📍 ഇന്ത്യൻ ക്ലബ് ബഹ്റൈൻകൂടുതൽ വിവരങ്ങൾക്ക്:📞 3987 1460 | +973 3914 3350
