ബഹ്റൈനിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ പടവ് കുടുംബവേദി സംഘടിപ്പിച്ച ‘പടവിൻ പൊന്നോണം 2026’ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കേരള ഫാഷൻ ഷോയിലെ വിജയികളെ പ്രഖ്യാപിച്ചു.മത്സരത്തിൽ മുഹമ്മദ് സയ്യിദ് ഒന്നാം സമ്മാനം നേടി. ഫാത്തിമ സലീം, റയാ റസീൻ എന്നിവർ രണ്ടാം സമ്മാനം പങ്കിട്ടപ്പോൾ നാദാ ഫാത്തിമ മൂന്നാം സമ്മാനത്തിന് അർഹയായി.കേരളീയ പാരമ്പര്യം വിളിച്ചോതുന്ന വേഷവിധാനങ്ങളണിഞ്ഞ കുട്ടികളുടെ പങ്കാളിത്തം പരിപാടിക്ക് നിറപ്പകിട്ടേകി. ഷംന അബ്ദുൽ സലീം, ഹസ്ന പള്ളിക്കരിക്കത്ത്, അസ്ന സലീം എന്നിവർ വിധികർത്താക്കളായിരുന്നു.