ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട പാക്കിസ്താന്‍ കാര്‍ഗോ വിമാനം അപ്രത്യക്ഷമായി

  • Home-FINAL
  • Business & Strategy
  • ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട പാക്കിസ്താന്‍ കാര്‍ഗോ വിമാനം അപ്രത്യക്ഷമായി

ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട പാക്കിസ്താന്‍ കാര്‍ഗോ വിമാനം അപ്രത്യക്ഷമായി


കറാച്ചി: യാത്രയ്ക്കിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ പാക്കിസ്താന്‍ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന കാര്‍ഗോ വിമാനമാണ് കാണാതായത്. ചൊവ്വാഴ്ചയാണ് വിമാനം യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

അഞ്ച് ക്രൂ അംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണതാണോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. അറബിക്കടലില്‍ ഉള്‍പ്പടെ തിരച്ചില്‍ നടക്കുകയാണെന്ന് പാക്കിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

Leave A Comment