തിരുവനന്തപുരം:റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് പാറശ്ശാലയിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ ആണ് പാളം തെറ്റിയത്. ഇതെതുടർന്ന് പരശുറാം അടക്കം നിരവധി ട്രെയിനുകൾ വൈകി.
പുലർച്ചെ 3.30ന് ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്നാണ് മണ്ണ് പാളത്തിലേക്ക് ഇടിഞ്ഞു വീണത്. തിരുവനന്തപുരം സെൻട്രൽ വിട്ട് നാഗർകോവിലിലേക്കാണ് ട്രെയിൻ പോയിക്കൊണ്ടിരുന്നത്. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്. നാഗർകോവിൽ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഏറെയും വൈകുന്നത്.
പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകൾ
താംബരം- തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ
മധുര-പുനലൂർ എക്സ്പ്രസ്
താംബരം- തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ്
ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്
കന്യാകുമാരി- മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്
നാഗർകോവിൽ ജംഗ്ഷൻ-പുനലൂർ പാസഞ്ചർ
തിരുവനന്തപുരം നോർത്ത്- നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ
പുനലൂർ-കന്യാകുമാരി പാസഞ്ചർ
തിരുവനന്തപുരം സെൻട്രൽ- താംബരം എക്സ്പ്രസ്