ബഹ്‌റൈൻ: PCWF ബഹ്‌റൈൻ കലാവേദി സംഘടിപ്പിക്കുന്ന ഇശൽ ബീറ്റ്സ് -26 മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഓൺലൈൻ ഓഡിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.സബീന ഖാദർ, താഹിർ, മരിയ ജോൺസൺ, മുഹമ്മദ് റിയാസ്, സൽമ, അൻസാർ പി.ബി.നിസാം പട്ടാമ്പി, ഹിജാസ്, മുഹമ്മദ് കലഫ്, സഫ്‌ന എന്നിവരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.മാപ്പിളപ്പാട്ടിന്റെ തനിമയും പാരമ്പര്യവും ഉയർത്തിപ്പിടിച്ച് പ്രവാസി കലാപ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ നവംബർ അവസാനവാരം നടക്കും.
