ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം;ലിറ്റിൽ കൈറ്റ്സ്; വിദ്യർത്ഥികളുടെ സാങ്കേതികവിദ്യയുടെ വേറിട്ട മാതൃക;രണ്ട് ഡ്രോണുകൾ ഒരേസമയം പറപ്പിച്ചു വ്യത്യസ്തനാവുകയാണ് അസ്‌ലം

  • Home page
  • Business & Strategy
  • ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം;ലിറ്റിൽ കൈറ്റ്സ്; വിദ്യർത്ഥികളുടെ സാങ്കേതികവിദ്യയുടെ വേറിട്ട മാതൃക;രണ്ട് ഡ്രോണുകൾ ഒരേസമയം പറപ്പിച്ചു വ്യത്യസ്തനാവുകയാണ് അസ്‌ലം

ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം;ലിറ്റിൽ കൈറ്റ്സ്; വിദ്യർത്ഥികളുടെ സാങ്കേതികവിദ്യയുടെ വേറിട്ട മാതൃക;രണ്ട് ഡ്രോണുകൾ ഒരേസമയം പറപ്പിച്ചു വ്യത്യസ്തനാവുകയാണ് അസ്‌ലം


കോന്നി ഐരവൺ പി.എസ്.വി പി.എം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അസ്‌ലം എം അഫ്സൽ ഒരേസമയം രണ്ട് ഡ്രോണുകൾ പറത്തി വ്യത്യസ്തൻ ആവുകയാണ്. കഴിഞ്ഞവർഷത്തെ ഫോട്ടോഗ്രാഫി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഫോട്ടോഗ്രാഫി പരിശീലനം നൽകിയപ്പോഴാണ് അസ്‌ലമിന്റെ മനസ്സിൽ ഡ്രോൺ പഠിക്കണം എന്ന ചിന്ത ഉദിച്ചത്. ഇതേ സ്കൂളിലെ ഹിസ്റ്ററി അധ്യാപകനായ അഫ്സൽ ഷായുടെയും കായംകുളം എം.എസ് എം. കോളേജിലെ കോമേഴ്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ആഷിദയുടെയും മകനാണ് അസ്‌ലം . ഫോട്ടോഗ്രഫിയുടെ ആദിമരൂപമായ ഡൈഗ്രോടൈപ്പ് എന്ന ഉപകരണം ഫ്രഞ്ച് സർക്കാർ ലോകത്തിന് മുന്നിൽ സമർപ്പിച്ചത് 1839 ഓഗസ്റ്റ് 19 നാണ്. അതുകൊണ്ടാണ് ലോകഫോട്ടോഗ്രഫി ദിനം ഓഗസ്റ്റ് 19 ന് ആഘോഷിക്കുന്നത്.

Leave A Comment