കണ്ണൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർലോറി ഇടിച്ചുകയറി രണ്ടു മരണം

  • Home page
  • Kerala
  • കണ്ണൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർലോറി ഇടിച്ചുകയറി രണ്ടു മരണം

കണ്ണൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർലോറി ഇടിച്ചുകയറി രണ്ടു മരണം


കണ്ണൂർ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ടാങ്കർലോറി ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. കണ്ണൂർ പിലാത്തറ മണ്ടൂരിലാണ് സംഭവം. കേടായി നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്കാണ് ടാങ്കർലോറി പാഞ്ഞെത്തി ഇടിച്ചുകയറിയത്. കേടായ ലോറി നന്നാക്കാനെത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം.

റോഡരികിൽ നിർത്തിയിട്ട തടികയറ്റിവന്ന‌ ലോറിയിലിടിച്ചയുടൻ ഇരുവാഹനങ്ങളിലും തീപിടിച്ചു. ലോറി പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി.

Leave A Comment