തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പല കാരണങ്ങളുണ്ടെന്ന് ഇടതുമുന്നണി യോഗത്തിൽ പിണറായി വിജയൻ. ഇടതു വിരുദ്ധ വികാരത്തിന് പല കാരണമുണ്ട്. ഒരു കാരണം മാത്രമായി പറയാനാകില്ലെന്നും പിണറായി പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപം കാര്യമാക്കുന്നില്ല. ഒന്നിച്ചു നിന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചു വരുമെന്നും പിണറായി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പിണറായിയുടേതായി ഒരു പ്രതികരണം പുറത്തുവരുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. അതേസമയം സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമെന്ന് എൽഡിഎഫ് യോഗം വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെന്നില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

