പിണറായിക്കെതിരായ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം സുപ്രീം കോടതി ഒരാഴ്‌ചത്തേക്ക് തടഞ്ഞു

  • Home page
  • India
  • പിണറായിക്കെതിരായ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം സുപ്രീം കോടതി ഒരാഴ്‌ചത്തേക്ക് തടഞ്ഞു

പിണറായിക്കെതിരായ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം സുപ്രീം കോടതി ഒരാഴ്‌ചത്തേക്ക് തടഞ്ഞു


ന്യൂഡൽഹി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം ഒരാഴ്‌ചത്തേക്ക് സുപ്രീം കോടതി തടഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ അപ്പീൽ കേൾക്കണമായിരുന്നുവെന്നും സുപ്രീം കോടതി പ്രത്യേക ബെഞ്ച് പറഞ്ഞു. കോടതിയല്ല, ഇഡിയാണ് കേസെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. പ്രാഥമികാന്വേഷണം നടത്തണമെന്ന നിലപാടിലായിരുന്നു ആദ്യം സർക്കാർ. എന്നാൽ, സിംഗിൾ ബെഞ്ച് ജഡ്‌ജ് കേസെടുക്കണമെന്ന് ഉത്തരവിട്ടപ്പോൾ എന്തുകൊണ്ട് സർക്കാർ അപ്പീൽ നൽകിയില്ലെന്നും സുപ്രീം കോടതി ചോദിച്ചു.
നവരാത്രി അവധിയാണെങ്കിലും കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി,​ വി.മോഹന എന്നിവരടങ്ങുന്ന സുപ്രീം കോടതിയുടെ അവധിക്കാല പ്രത്യേക ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. മുൻ മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു കേസെടുക്കുമ്പോൾ എന്തുകൊണ്ട് പ്രാഥമികാന്വേഷണം നടത്തിയില്ലെന്നും സുപ്രീം കോടതി ചോദിച്ചു.

അപ്പീൽ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് പിണറായി വിജയൻ, ​മകൾ ടി വീണ, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കാൻ നിർദ്ദേശിച്ചത്. ഡിവിഷൻ ബെഞ്ച് അതു ശരിവച്ചു. ഇതോടെയാണ് മൂന്നുപേരും സുപ്രീംകോടതിയെ സമീപിച്ചത്.

Leave A Comment