സ്കൂട്ടർ ബസിനടിയിലേക്ക് മറിഞ്ഞു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

  • Home page
  • Kerala
  • സ്കൂട്ടർ ബസിനടിയിലേക്ക് മറിഞ്ഞു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

സ്കൂട്ടർ ബസിനടിയിലേക്ക് മറിഞ്ഞു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം


പാമ്പാടി: കെ.കെ. റോഡിൽ 13-ാം മൈലിൽ സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ തെന്നിമറിഞ്ഞ് രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവുങ്കൽ ആഷ്‌ലി ആൻ തോമസ്, കടവുംഭാഗം ഫാദർ കുര്യാക്കോസിന്റെ മകൾ കൃപ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപതോടെയായിരുന്നു അപകടം. കട്ടപ്പനയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ തെന്നിമറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതികൾ മരിക്കുകയായിരുന്നു.

Leave A Comment