പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ രണ്ടാം വാർഷികാഘോഷം ഇന്ന്

  • Home-FINAL
  • Business & Strategy
  • പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ രണ്ടാം വാർഷികാഘോഷം ഇന്ന്

പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ രണ്ടാം വാർഷികാഘോഷം ഇന്ന്


പ്രവാസികളുടെ ഉന്നമനത്തിനും നിയമപരിരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിന്റെ ബഹറിൻ ചാപ്റ്റർ തങ്ങളുടെ ബഹറിൻ പ്രവർത്തനത്തിന്റെ രണ്ടാം വാർഷികം, ഇന്ന് വൈകീട്ട് ഏഴര മണിക്ക്, കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. ബഹറിനിലെ ഇന്ത്യൻ അംബാസിഡർ ശ്രീ വിനോദ് ജേക്കബ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ബഹറിൻ എംപി ഹസൻ ബുഖാമാസ്, ലേബർ മിനിസ്റ്ററി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് ജാഫർ അൽ ഹൈക്കി, എൽ എം ആർ എ ഔട്ട്‌ റീച്ച് ആൻഡ് പാർട്ണർഷിപ്പ് വിഭാഗം ഡയറക്ടർ ഫഹദ് അൽ ബിനാലി, വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്ന പ്രവാസി ലീഗൽ സെല്ലിന്റെ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാമിനെ പി എൽ സി ഗ്ലോബൽ പി ആർ ഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രേസിടെന്റും കൂടിയായ സുധീർ തിരുന്നിലത്തിന്റെ നേതൃത്വത്തിൽ ഗവേർണിങ് കൌൺസിൽ ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി.

കഴിഞ്ഞ രണ്ടു വർഷക്കാലം പ്രവാസി ലീഗൽ സെല്ലിന്റെ ബഹറിൻ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് എല്ലാ സഹകരണങ്ങളും നൽകിയ സാമൂഹിക പ്രവർത്തകർക്കും, ബഹറിനിലെ ഗവൺമെന്റ് വിഭാഗങ്ങൾക്കും പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ പ്രസിഡന്റ് ശ്രീ സുധീർ തിരുനിലത്ത് നന്ദി അറിയിക്കുകയും ഏവരെയും ഈ രണ്ടാം വാർഷികാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു

Leave A Comment