പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ഹൃസ്വ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ഹൃസ്വ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്നു

പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ഹൃസ്വ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്നു


പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ “EXPAT ലെൻസ് ” എന്ന ഹൃസ്വ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ പ്രവാസി ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും എന്ന പ്രമേയത്തെ ആധാരമാക്കി ആയിരിക്കണം സ്ക്രിപ്റ്റ് രചന. 5 മിനിറ്റ് ദൈർഘ്യമുളള പൂർണ്ണമായും ബഹ്റൈനിൽ ചിത്രീകരിച്ച ഷോർട്ഫിലിമുകൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. ഇംഗ്ലീഷ് സബ് ടൈറ്റിലോടു കൂടി ഏത് ഭാഷയിലുള്ള എൻട്രികളും മത്സരത്തിൽ സ്വീകരിക്കുന്നതാണ്. മാർച്ച് 20 ന് മുമ്പ് എൻട്രികൾ സമർപ്പിക്കേണ്ടതാണ് എന്നും അധികൃതർ അറിയിച്ചു. ആകർഷകമായ സമ്മാനങ്ങൾക്ക് പുറമേ മികച്ച ചിത്രം ഏപ്രിലിൽ നടക്കുന്ന PLC വാർഷികത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 66685335 / 33052258 എന്ന നമ്പറുകളിലോ pravasilegalcelbahrain@gmail.com എന്ന ഇമെയിലോ ബന്ധപ്പെടാവുന്നതാണ്.

Leave A Comment