പ്രേം നസീർ സുഹൃത്ത് സമിതി ബഹ്‌റൈൻ ചാപ്റ്റർ ഉദ്ഘാടനം 23ന്; നിത്യഹരിത നായകന്റെ’ ഓർമ്മകൾക്ക് ബഹ്‌റൈനിൽ പുതിയൊരു അധ്യായം

  • Home page
  • Business & Strategy
  • പ്രേം നസീർ സുഹൃത്ത് സമിതി ബഹ്‌റൈൻ ചാപ്റ്റർ ഉദ്ഘാടനം 23ന്; നിത്യഹരിത നായകന്റെ’ ഓർമ്മകൾക്ക് ബഹ്‌റൈനിൽ പുതിയൊരു അധ്യായം

പ്രേം നസീർ സുഹൃത്ത് സമിതി ബഹ്‌റൈൻ ചാപ്റ്റർ ഉദ്ഘാടനം 23ന്; നിത്യഹരിത നായകന്റെ’ ഓർമ്മകൾക്ക് ബഹ്‌റൈനിൽ പുതിയൊരു അധ്യായം


പ്രേംനസീർ സുഹൃത്ത് സമിതി ബഹ്‌റൈൻ ചാപ്റ്ററിന്റെ ഉദ്ഘാടനം ഈ മാസം 23-ാം തീയതി വെള്ളിയാഴ്ച, BMC ഹാളിൽ നടക്കും. പ്രശസ്ത സിനിമാ സംവിധായകൻ തുളസീദാസ് ഉദ്ഘാടനം നിർവഹിക്കും. പ്രേം നസീർ സുഹൃത്ത് സമിതിയുടെ കേരള സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും .ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം BMC ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു. ഇടത്തൊടി ഫിലിംസ് ഡയറക്ടർ ഭാസ്കരൻ ഇടത്തൊടിക്ക് പോസ്റ്റർ കൈമാറിയാണ് പ്രകാശനം നടത്തിയത്.

വിപുലമായ സംഘാടകസമിതി യോഗത്തിൽ വച്ച് നടന്ന പോസ്റ്റർ പ്രകാശനച്ചടങ്ങിൽ ജയാ മേനോൻ, കാത്തു സച്ചിൻ ദേവ്, പ്രകാശ് വടകര, ബോബൻ ഇടിക്കുള, അൻവർ നിലമ്പൂർ, സൽമാൻ ഫാരിസ്, അജി പി. ജോയ്, ജയേഷ് തോന്നക്കൽ, തോമസ് ഫിലിപ്പ്, വീരമണി, ഇ.വി. രാജീവൻ, അജിത്, ഷാജി ജോയ്, തൻസീർ തുടങ്ങി നിരവധി അംഗങ്ങൾ പങ്കെടുത്തു.നിത്യഹരിത നായകൻ പ്രേം നസീറിന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ഈ സ്നേഹസംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Leave A Comment