തിരുവനന്തപുരം: മാൾ സംഭവത്തിൽ സിപിഒക്കെതിരെ കേസെടുത്തതിൽ അമർഷം പരസ്യമാക്കി പൊലീസ് അസോസിയേഷൻ .
നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിലാണ് ഇതെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും പൊലീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു
അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നുമാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസുകാരൻ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും നിസാരമായ വകുപ്പുകളാണ് എസ്എഫ്‌ഐക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിയത് ഖേദകരമാണെന്ന് പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ജി ആര്‍ അജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
സേനയ്ക്കുള്ളില്‍ നിന്നും അമര്‍ഷം ശക്തമായതോടെ സിപിഒക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതില്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. വഞ്ചിയൂര്‍ SHO യോട് റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

