പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പൊലീസുകാർക്ക് കൂട്ട സസ്പെൻഷൻ

  • Home page
  • Kerala
  • പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പൊലീസുകാർക്ക് കൂട്ട സസ്പെൻഷൻ

പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പൊലീസുകാർക്ക് കൂട്ട സസ്പെൻഷൻ


തൃശൂർ: പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാത്ത സംഭവത്തിൽ പുതുക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെയുള്ളവർക്ക് കൂട്ട സസ്പെൻഷൻ. എസ് ഐ സി എം മഹേഷ്, സി പി ഒമാരായ എം യു ഫൈസൽ, ഇ സി യദുകൃഷ്ണൻ, പി ഡി നവീൻകുമാർ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ക്രിമിനൽ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി.

ജൂലായ് 19നാണ് അപകടം നടന്നത്. തട്ടുക്കടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പിൻതുടരുന്നതിനിടെയായിരുന്നു അപകടം.പൊലീസ് ജീപ്പിടിച്ച് ബൈക് യാത്രികനായ വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ഇയാളെ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചില്ല. തൃശൂർ ഡിഐജി ടി. നാരായണനാണ് നടപടി സ്വീകരിച്ചത്.

Leave A Comment